സുധീരനെ തള്ളി ലീഗ്; ബാങ്കുകളുടെ നിലനിൽപ്പാണ് വലുതെന്ന് കെ പി മജീദ്

Webdunia
ശനി, 19 നവം‌ബര്‍ 2016 (13:26 IST)
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തെരുവിലേക്കിറങ്ങിയത് വെള്ളിയാഴ്ചയായിരുന്നു. പിണറായി മന്ത്രിമാരും നടത്തിയ സമരം കോണ്‍ഗ്രസിലെ സുധീരന്‍ വിഭാഗത്തിന് തീരെ ദഹിച്ചിട്ടില്ല. തങ്ങളുടെ ഇഷ്ടക്കേട് തുറന്നുപറഞ്ഞ് ടി എന്‍ പ്രതാപന്‍ രംഗത്തെത്തിയതിനു പിന്നാലെ സുധീരനും രംഗത്തെത്തി.
 
എന്നാൽ, ഇക്കാര്യത്തിൽ എൽ ഡി എഫിന്റെ കൂടെയാണ് ലീഗ് എന്ന് വേണം മനസ്സിലാക്കാൻ. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതും അങ്ങനെ തന്നെയാണ്. സഹകരണ മേഖൽ ആകെമൊത്തം സതംഭിച്ചിരിക്കുകയാണ്. അതിൽ നിന്ന് മോചനം കിട്ടാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ തെരുവിലിറണ്ടിയത്. ബാങ്കുകളുടെ നിലനിൽപ്പാണ് വലുത്. അതിൽ നിന്നും വ്യത്യസ്ത നിലപാട് ഉണ്ടെങ്കിൽ അത് യു ഡി എഫിനകത്ത് സംസാരിക്കേണ്ടതാണെന്നും കെ പി എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
 
ഇനി ഭരണപക്ഷവുമായി യോജിച്ച് ഒരു പ്രക്ഷോഭത്തിനില്ലെന്ന് സുധീരന്‍ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സമരം ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു. മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ പിണറായിയുടെ സമരം ചര്‍ച്ചയായി. ഇതോടെ പ്രതിപക്ഷത്തെ സുധീരന്‍ വിഭാഗം അസ്വസ്ഥരാകുകയായിരുന്നു. സമരത്തിന്‍റെ ക്രെഡിറ്റ് കൊണ്ടുപോകാന്‍ പിണറായിയും കൂട്ടരും ശ്രമം നടത്തുകയായിരുന്നു എന്നാണ് സുധീരന്‍ പക്ഷത്തിന്‍റെ അഭിപ്രായം. 
 
Next Article