പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കര്‍ണാടക പുത്തൂര്‍ സ്വദേശി എതിര്‍ത്തോട്ടെ പ്രദേശത്തെ മദ്രസയിലെ അധ്യാപകന് അബൂബക്കര്‍ ദാരിമി (38)യെ വിദ്യാനഗര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
പത്തോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലാണു നടപടി. പീഡനത്തിനിരയായ കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പിന്നീട് ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണു കേസെടുത്തത്.
കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണിച്ച് വിദ്യാര്‍ഥികളെ നിരന്തരമായി ലൈംഗീക പീഡനത്തിനു വിധേയമാക്കിയെന്നാണു പരാതി.