ഏപ്രിൽ എട്ടിന് മോട്ടോർ വാഹന പണിമുടക്ക്

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (16:42 IST)
വർദ്ധിപ്പിച്ച ഇൻഷ്വറൻസ് പ്രീമിയം തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ എട്ടിന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്താൻ മോട്ടോർ വാഹന സംയുക്ത സമരസമിതി തീരുമാനിച്ചു. അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തിലേക്ക് ചരക്കുലോറികള്‍ ഓടിക്കില്ലെsന്ന് കേരള-തമിഴ്നാട് സംയുക്ത ലോറിയുടമാ സംഘം ഭാരവാഹികള്‍ അറിയിച്ചു.

കേരള സര്‍ക്കാര്‍ വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് എത്താന്‍ കാരണമായി തീര്‍ന്നത്. ഈ സാഹചര്യത്തില്‍ കേരള, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പുറമെ ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുലോറികളും കേരള ചെക്ക്പോസ്റ്റുകള്‍ വഴി സര്‍വീസ് നടത്തില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.