കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. പലയിടത്തും ജനങ്ങള്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന വാര്‍ത്തകളും ഈ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇങ്ങനെ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
തെരുവുനായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 1960 ലെ മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരോധന നിയമ പ്രകാരം (സെക്ഷന്‍ 11) ഇത് കുറ്റകരമാണ്. കേരള പൊലീസ് മേധാവിയും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.