കൊച്ചി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (10:27 IST)
കൊച്ചി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കിടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റിലായിട്ടുണ്ട്. 
 
കസ്റ്റംസ് പ്രിവന്റ്വ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വാഹനത്തില്‍ പുറത്തു കടക്കാന്‍ വിമാനത്താവളത്തിന്റെ കവാടത്തില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍