ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാൽ വിജയശതമാനം ഇത്തവണ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 95.98 ശതമാനമായിരുന്നുവെങ്കിൽ അത് ഇത്തവണ 97.84 ശതമാനം ആയിട്ടുണ്ട്.
പരീക്ഷ എഴുതിയ 4,41,103 പേരിൽ 4,31,162 പേർ വിജയിച്ചു. 34,313 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത് മുൻ വർഷം 20,967 ആയിരുന്നു. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.
എറണാകുളം ജില്ലയിലാണ് ഏറ്റവും കുടൂതല്‍ വിദ്യാര്‍ത്ഥികള്‍ പാസായത്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി.