സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

ചൊവ്വ, 3 ഏപ്രില്‍ 2018 (11:19 IST)
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചു. അതേസമയം,​ കണക്കിനൊപ്പം ചോർന്ന ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25ന് വീണ്ടും നടക്കും.

ഇത് സംബന്ധിച്ച് സിബിഎസ്ഇ ഉത്തരവ് ഇന്ന് പുറത്തിറക്കും. ഉത്തരവ് ഇന്നു വൈകിട്ട് ഉറങ്ങുമെന്ന് സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തരക്കടലാസുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനയില്‍ കൃത്രിമം നടന്നതായുള്ള സൂചനകള്‍ ലഭിച്ചില്ല. അതിനാൽ പുനഃപരീക്ഷ നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിക്കുകയായിരുന്നു.

അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലു പേരെ ദില്ലി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ
ഡ​ൽ‌​ഹി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയാണ് പ്ര​ച​രി​ച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍