പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി ഉച്ചയ്ക്ക് ശേഷവും നടക്കും

ശ്രീനു എസ്
ശനി, 19 ഡിസം‌ബര്‍ 2020 (15:34 IST)
വരുന്ന പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി ഉച്ചയ്ക്ക് ശേഷവും നടക്കും. മാര്‍ച്ച് 17മുതലാണ് പരീക്ഷകള്‍ നടക്കുന്നത്. തിരഞ്ഞെടുക്കാനുള്ള ചോദ്യങ്ങള്‍ കൂടുതല്‍ നല്‍കിയായിരിക്കും പരീക്ഷ നടത്തുന്നത്. ഇതിന് മുന്‍പ് മാതൃകാ പരീക്ഷയും നടത്തും. 
 
ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്‌കൂളുകള്‍ക്ക് ക്രമീകരിക്കാനുള്ള അവസരം നല്‍കും. കൂടാതെ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെ പറ്റി രക്ഷിതാക്കളുടെ അഭിപ്രായം തേടുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article