ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക്; ഈ വര്‍ഷം നടക്കുന്ന രഞ്ജിയില്‍ കളിക്കും

ശ്രീനു എസ്
വ്യാഴം, 18 ജൂണ്‍ 2020 (09:07 IST)
ഇന്ത്യന്‍ മുന്‍ പേസ്‌ബോളര്‍ ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഈ വര്‍ഷം നടക്കുന്ന രഞ്ജി ട്രോഫിയിലായിരിക്കും താരം കളിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
 
എന്നാല്‍ ഇതിലേക്കായി താരം തന്റെ ശാരീരിക ക്ഷമത തെളിയിക്കേണ്ടതുണ്ട്. സെപ്റ്റംബറിലെ വിലക്ക് അവസാനിച്ചാല്‍ ശ്രീശാന്തിനെ ടീം ക്യാംപിലേക്ക് വിളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ അറിയിച്ചു. ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ശ്രീശാന്തിനെതിരെയുള്ള വിലക്ക് നീക്കാന്‍ ബിസിസിഐ തീരുമാനിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article