ഇന്ധന വില വർധിപ്പിയ്കുന്നത് പതിവാക്കി എണ്ണക്കമ്പനികൾ, 12 ദിവസംകൊണ്ട് വർധിപ്പിച്ചത് ഏഴുരൂപയിലധികം

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (08:31 IST)
ഇന്ധന വില തുടർച്ചയായ പന്ത്രണ്ടാം ദിവസല്വും വർധിപിച്ച് എണ്ണ കമ്പനികൾ. ഡീസൽ ലിറ്ററിൽ 60 പൈസയും പെട്രോളിന് 53 പൈസയുമാണ് ഇന്ന് വർധിപ്പിച്ചിരിയ്ക്കുന്നത്. 12 ദിവസംകൊണ്ട് ഡീസലിന് 6.68 രൂപയും, പെട്രോളിന് 6.53 രൂപയുമാണ് വർധിപ്പിച്ചത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില വർധിയ്ക്കുന്നതാണ് വില വർധനവിന് കാരണം.
 
ഇന്ത്യ പ്രധാനമായും ആശ്രയിയ്ക്കുന്ന ബ്രെൻഡ് ക്രൂഡിന് ബാരലിന് 40 ഡോളറാണ് നിലവിൽ വില. എന്നാൽ ഇത് 16 ഡോളറായി കൂപ്പുകുത്തിയപ്പോഴും ഇന്ത്യയിൽ ഇന്ധന വില വർധിയ്ക്കുകയാണ് ഉണ്ടായത്. അന്ന് കേന്ദ്ര സർക്കാർ എക്സൈൻ ഡ്യൂട്ടി വർധിപ്പിച്ചതോടെ വില കുറഞ്ഞതിന്റെ ഗുണഫലം ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ പോലും ഇന്ത്യയിൽ ഇന്ധന വില വർധിയ്ക്കുന്നത് പൊതു ജനങ്ങളിൽ വലിയ അമർഷത്തിന് ഇടയാക്കുന്നുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article