ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെങ്കിലും വെന്റിലേറ്റര്‍ സഹായത്തില്‍ നിന്നും ഇന്ന് അദ്ദേഹത്തെ മാറ്റിയേക്കും.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ഐസിസിയുവിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും നേരത്തേ നല്‍കിയ വെന്റിലേറ്റര്‍ സഹായം നിലവില്‍ തുടരുന്നുണ്ട്.
ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചത്. ബുധാനാഴ്‌ച രാവിലെ ഡബ്ബിംഗിനായി ലാൽ മീഡിയയിൽ എത്തിയ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുമ്പും ഇത്തരത്തിൽ ശ്രീനിവാസൻ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു.