മത്സരിച്ചാൽ ഞാൻ ജയിക്കും, പക്ഷേ മത്സരിക്കാനില്ല: ശ്രീധരൻ പിള്ള

Webdunia
വ്യാഴം, 24 ജനുവരി 2019 (12:58 IST)
തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വിജയിക്കുമെങ്കിലും താൻ മത്സരിക്കാൻ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താല്‍പര്യമില്ല, പക്ഷെ മത്സരിച്ചാല്‍ താന്‍ ജയിക്കുമെന്നും ശ്രീധരന്‍പിള്ള പറയുന്നു.
 
കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയമാണ് നിലവിലുള്ളതെന്നും തനിക്ക് അധികാര രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ശ്രീധരന്‍പിള്ള തൃശൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് ആരൊക്കെ മത്സരിക്കും എന്ന് ചർച്ചയായിരിക്കെയാണ് ശ്രീധരൻ പിള്ളയുടെ പ്രസ്ഥാവന വന്നിരിക്കുന്നത്. ശ്രീധരൻ പിള്ളയുടെ പേര് പാർട്ടിയിൽ നിന്ന് ഉയർന്നുവന്ന സാഹചര്യത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന ശ്രീധരൻ പിള്ളയുടെ വാക്കുകൾ പാർട്ടിയിൽ എത്രമാത്രം സ്വീകാര്യമായിരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article