നിത്യയവ്വനം കാത്തുസൂക്ഷിക്കാന്‍ ശ്രീദേവി നടത്തിയത് 29 സര്‍ജറികള്‍!

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (15:25 IST)
ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിതവിടവാങ്ങൽ. ശനിയാഴ്ച രാത്രിയോടെ ദുബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമായിരുന്നു മരണമെന്ന് വാർത്തകൾ വന്നെങ്കിലും അതല്ല കാരണമെന്നാണ് സൂചനകൾ. അതേസമയം, തന്റെ 54ആമത്തെ വയസ്സിനുള്ളിൽ സൗന്ദര്യം നിലനിർത്തുന്നതിനായി ശ്രീദേവി 28 സർജറികളാണ് നടത്തിയത്. 
 
ഹൃദയസ്തംഭനം മൂലമാണ് ശ്രീദെവിയുടെ മരണമെന്ന വാർത്ത വിശ്വസിക്കാൻ ഇവരെ അടുത്തറിയാവുന്നവർക്ക് കഴിയുന്നില്ല. കാരണം ആഹാരവും , വ്യായാമവും , ഉറക്കവും ,നടത്തവുമൊക്കെയുള്ള ചിട്ടയോടു കൂടിയുള്ള ജീവിതമായിരുന്നു താരത്തിന്റെത്. ഹൃദയസ്തംഭനം വരാതിരിക്കാനുള്ള കാര്‍ഡിയാക് എക്സര്‍സൈസ് അവര്‍ മുടങ്ങാതെ നടത്തുമായിരുന്നു. 
 
ആഹാരം വളരെ ചിട്ടയായാണ് കഴിച്ചിരുന്നത്. മാംസാഹാരങ്ങള്‍ മീന്‍ എന്നിവ കഴിക്കാറില്ലായിരുന്നു.
തന്‍റെ സൗന്ദര്യത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും പൂര്‍ണ്ണ ശ്രദ്ധാലുവായിരുന്ന ശ്രീദേവിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് പറഞ്ഞാൽ ആരാധകർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. 
 
ശ്രീദേവി 50 വയസ്സുള്ളപ്പോഴും 40 കാരിയെപ്പോലെ യാണ് കാണപ്പെട്ടിരുന്നത്. തന്‍റെ യവ്വനം കാത്തുസൂ ക്ഷിക്കാനും, സ്ലിം ആയി കാണപ്പെടാനും വേണ്ടി ശ്രീദേവി ഇതുവരെ 29 കോസ്മറ്റിക് സര്‍ജറികള്‍ നടത്തിയിട്ടുണ്ടത്രേ. ചിലതെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട് മരുന്നുകൾ കഴിക്കേണ്ടിയും വന്നിരുന്നുവത്രേ.
 
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ആശു പത്രിയിലായിരുന്നു അവര്‍ സര്‍ജറികള്‍ നടത്തിയിരുന്നത്. 
ശരീരത്തെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള സര്‍ജറിയും ശ്രീദേവി നടത്തിയിട്ടുണ്ട്. ലേസര്‍ സ്കിന്‍ സര്‍ജറി, സിലിക്കോണ്‍ ബ്രെസ്റ്റ് കറക്ഷന്‍, ബോട്ടെക്സ് ആന്‍ഡ്‌ ഓക്സി പീല്‍, ഫേസ് ലിഫ്റ്റ്‌ അപ്പ്‌സ്, നോസ് ആന്‍ഡ്‌ ലിപ്പ്സ് ഷേപ്പ് മുതലായ സര്‍ജറികളാണ് അവര്‍ അമേരിക്കയില്‍ പോയി നടത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article