ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്നും പുറത്താക്കരുതെന്ന് ജനറല്‍ സെക്രട്ടറി ശൂരാനാട് രാജശേഖരന്‍. ഇക്കാര്യം കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണിക്കെതിരായ പരാമര്‍ശം മുന്നണിക്ക് ദോഷം ചെയ്തെങ്കിലും പിള്ള മുന്നണിയില്‍ വേണമെന്നും പിള്ളയുടെ അഭാവം കൊല്ലത്ത് യുഡിഎഫിന് ദോഷം ചെയ്യുമെന്നും ശൂരാട് രാജശേഖരന്‍ പറഞ്ഞു.
നേരത്തെ ആര്‍ ബാലകൃഷ്‌ണ പിള്ളയേയും പി സി ജോര്‍ജിനേയും അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍ ഡി എഫ് പിന്തുണയ്ക്കുമെന്നാണ് വി എസ് പറഞ്ഞത്.