സംസ്ഥാനനിയമസഭ ഇന്നും പ്രക്ഷുബ്‌ധമായി. ബാര്‍, സോളാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ എം എല്‍ എമാര്‍ ബഹളം തുടങ്ങിയത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ പ്രതിഷേധവും ആരംഭിച്ചിരുന്നു.
പ്രതിപക്ഷത്തു നിന്ന് വി എസ് സുനില്‍ കുമാര്‍ എം എല്‍ എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കുകയും ചെയ്തിരുന്നു. മന്ത്രി കെ ബാബു കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചത് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്കിയത്.
വിജിലന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ മന്ത്രി ഇടപെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.