നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള മുട്ടുശാന്തിയാണ് വി‌എസ് എന്ന് ശോഭാ സുരേന്ദ്രന്‍

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (17:50 IST)
നിയമസഭാ തിരഞ്ഞെടുപ്പിൽ യഥാർഥ ശാന്തി എത്തുന്നതുവരെ മാത്രം ചുമതലയുള്ള മുട്ടുശാന്തിയാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. വെള്ളാപ്പള്ളി നടേശനെ നേരിടാൻ സിപിഎം നിയോഗിച്ച പോരുകോഴിയാണ് വി.എസ്. സിപിഎം നേതാക്കൾ വെള്ളാപ്പള്ളിയെ നടേശനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ‌

വി.എസിന് അധികാരഭ്രമം ബാധിച്ചു. ബിജെപി ഉയർത്തിക്കൊണ്ടുവരുന്ന ജനകീയ ബദലിനെ തർക്കാമെന്ന വിഎസിന്റെ കണക്കുകൂട്ടൽ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. എസ്എൻഡിപിയും ബിജെപിയും തമ്മിൽ പാലിൽ പഞ്ചസാര ചേർത്തതു പോലെ ആയിക്കഴിഞ്ഞെന്നും ശോഭ സുേ  രന്ദ്രൻ പറഞ്ഞു.