കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പമ്പിംഗ് സ്റ്റേഷിനിൽ നിന്നും കണ്ടെത്തിയത് അഞ്ച് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ

Webdunia
ബുധന്‍, 15 മെയ് 2019 (17:02 IST)
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസിലേക്കും സമീപത്തെ വീടുകളിലേക്കും വെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ മാവൂർ പമ്പിൻ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത് ആറ് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ. ഇന്നലെയാണ് പമ്പിംഗ് സ്റ്റേഷനകത്ത് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് വനമിത്രം അധികൃതരെത്തി മൂന്ന് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.
 
പിന്നീട് രണ്ട് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി കട്ടിൽ വിട്ടു. രാത്രി എറെ വൈകിയാണ് മറ്റൊന്നിനെ കൂടി കണ്ടെത്താൻ സാധിച്ചത്. 13ന് രാത്രിയോടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ ജല അതോറിറ്റി അധികൃതർ കണ്ടത്. ഇതോടെ അധികൃതർ വനമിത്രം ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.   
 
മാവൂർ പമ്പിംഗ് സ്റ്റേഷൻ കാടുമൂടി കിടക്കുകയാണ്.ഇത് വൃത്തിയാക്കാത്തതാണ് പെരുമ്പാമ്പുകൾ വരാൻ കാരണം എന്ന് ജല അതോറിറ്റി ജീവനക്കാർ തന്നെ പറയുന്നു. പലതവ പമ്പിംഗ് സ്റ്റേഷന് സമീപത്തായി പെരുമ്പാമ്പുകളെ കണ്ടിട്ടുണ്ട് എന്ന് ജീവനക്കാർ വ്യക്താമാക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article