25,000 രൂപക്കും രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചിരിക്കുന്നത്. ഏത് സമയത്തും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. മണികണ്ഠനും, ബലകൃഷ്ണനും കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. പ്രതികളെ രക്ഷപ്പെടുന്ന,തിനും തെളിവുകൾ നശിപ്പിക്കുന്നതിനും സഹായിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.
ഐ പി സി 201, 212 വകുപ്പുകളാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. ക്രൈം,ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും, കൊലചെയ്യപ്പെട്ടത്.