കണ്ണൂരില്‍ താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് കൂട്ടിരുന്ന സ്ത്രീയെ പാമ്പുകടിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ജൂണ്‍ 2023 (12:10 IST)
കണ്ണൂരില്‍ താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് കൂട്ടിരുന്ന സ്ത്രീയെ പാമ്പുകടിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. അണലി ആണ് കടിച്ചത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പേവാര്‍ഡില്‍ നിലത്ത് കിടക്കുകയായിരുന്നു ഇവര്‍. 
 
പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞ ഉടനെ ഇവര്‍ക്ക് ചികിത്സ നല്‍കാനായി. ലതയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article