വീട്ടുമുറ്റത്തു വച്ചു പാമ്പുകടിയേറ്റു യുവാവ് മരിച്ചു

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (19:44 IST)
വീട്ടുമുറ്റത്തു വച്ചു പാമ്പു കടിയേറ്റു യുവാവ് മരിച്ചു. പയ്യാവൂര്‍ വണ്ണായിക്കടവ് മുണ്ടക്കാംപള്ളിയിലെ പാലക്കല്‍ ഹൗസില്‍ ബിനു (45) വാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. 
 
പാതിരായ്ക്ക് മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ ബിനുവിനെ പാമ്പു കടിക്കുകയായിരുന്നു. ഉടന്‍ പയ്യാവൂരിലെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി പരിയാരത്തേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
പരേതരായ മാണി-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്‍സി പ്ലാക്കില്‍  മകന്‍: അനൂപ്