എസ് എന്‍ കോളജിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞു

Webdunia
ബുധന്‍, 11 നവം‌ബര്‍ 2015 (18:31 IST)
നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എസ് എന്‍ കോളജിലെ അധ്യാപക നിയമനങ്ങള്‍ കോടതി തടഞ്ഞു. നിയമനങ്ങള്‍ക്ക് എതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.
 
അറുപത്തിരണ്ട് അധ്യാപകരുടെ നിയമനമാണ് കോടതി തടഞ്ഞത്. 
 
അതേസമയം, അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരുമായുള്ള അഭിമുഖം 18ആം തിയതി നടത്താന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്. എന്നാല്‍, നിയമനങ്ങള്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.