ശിവഗിരി മഠത്തിന്റെ നിലപാടിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. ശിവഗിരി മഠത്തിന്റെ തെറ്റിദ്ധാരണകള്‍ നീക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. മോഡി ശിവഗിരി സന്ദര്‍ശത്തിന് എത്തുന്നത് ക്ഷണിച്ചിട്ടല്ലെന്ന മഠത്തിന്റെ പ്രസ്താവന ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.
കേരള സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവഗിരി സന്ദര്‍ശിക്കുന്നത് തങ്ങള്‍ ക്ഷണിച്ചിട്ടല്ലെന്ന് കഴിഞ്ഞദിവസം ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബി ജെ പി അധ്യക്ഷന്റെ പ്രതികരണം.
ശിവഗിരി തീര്‍ഥാടനത്തില്‍ കേന്ദ്ര നേതാക്കളെയടക്കം പങ്കെടുപ്പിക്കാന്‍ അഭ്യര്‍ഥിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മുരളീധരന്‍ അടക്കം വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് അയച്ചിരുന്നെന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ വാര്‍ത്താലേഖകരെ അറിയിച്ചിരുന്നു. എന്നാല്‍, ഈ കത്തിനു മറുപടി ലഭിച്ചില്ലെന്നും പ്രധാനമന്ത്രി വരുന്നതായി അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ക്ഷണിക്കാതെയാണ് വരുന്നത്. മഠത്തില്‍ വരുന്നതു കൊണ്ട് മാത്രം സ്വീകരിക്കുന്നു എന്നേയുള്ളൂവെന്നും ട്രസ്റ്റ് സെക്രട്ടറി പറഞ്ഞിരുന്നു.