പ്രതിപക്ഷത്തിന്റേത് ആടിനെ പട്ടിയാക്കുന്ന തന്ത്രം: ശിവദാസന്‍ നായര്‍

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (13:00 IST)
ജമീലപ്രകാശത്തിനെ ആക്രമിച്ചു എന്ന ജമീല പ്രകാശത്തിന്റെ ആരോപനത്തിനെതിരെ കോണ്‍ഗ്രസ് എം‌എല്‍‌എ ശിവദാസന്‍ നായര്‍ രംഗത്തെത്തി. സഭയില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കി അവിടെ എന്താണ് നടന്നത് എന്ന് വ്യക്തമാക്കുമെന്നാണ് ശിവദാസന്‍ നായര്‍ അറിയിച്ചത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ കരുതി കൂട്ടിയുള്ളതാണെന്ന് പറഞ്ഞ ശിവദാസന്‍ നായര്‍ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ആരോപനങ്ങള്‍ ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നാണ് പറഞ്ഞത്.
 
ആദ്യത്തെ ദിവസം ഇടിച്ചു എന്നാണ് ജമീല ആരോപിച്ചത്, രണ്ടാമത്തെ ദിവസം ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞു,ഇപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുന്നു. യ്ഥാര്‍ഥത്തില്‍ സഭയില്‍ സംഭവിച്ചതെന്താണെന്ന് പൊതുജനത്തിന് ബോധ്യമുണ്ട്. എന്നാല്‍ ഇന്ന് നടത്തിയിരിക്കുന്ന പത്രസമ്മേളനം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. പ്രതിപക്ഷത്തിന്റേത് ആടിനെ പട്ടിയാക്കുന്ന തന്ത്രമാണ്. സഭയിലെ സംഭവങ്ങളുടെ വീഡിയോ മാധ്യമപ്രവര്‍ത്തകരെ കാണിക്കും. എത് സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്ന് തെളിയിക്കും, തനിക്കെതിരെ ജമീല പ്രകാശം പൊലീസില്‍ പരാതി നല്‍കിയാല്‍ അതിനനുസരിച്ചുള്ള നടപടിയും കൈക്കൊള്ളും- ശിവദാസന്‍ നായര്‍ പറഞ്ഞു. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.