നിപയോട് പൊരുതിയ ലിനിക്ക് അംഗീകാരം; സംസ്ഥാന സര്‍ക്കാരിന്റെ നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരം ഇനി സിസ്റ്റര്‍ ലിനിയുടെ പേരില്‍

Webdunia
വെള്ളി, 25 ജനുവരി 2019 (08:41 IST)
നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ പേരിൽ  മികച്ച നഴ്‌സിനുള്ള‌ പുര്സകാരം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ‘സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ‘ എന്ന പേരിലായിരിക്കും ഇനി മുതല്‍ നല്‍കുക.

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‍സ് ലിനി പുതുശേരി മരിച്ചത്.

ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article