ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 250 ദശലക്ഷം ആളുകൾ വൈറസ് ബാധയുള്ള ഇടങ്ങളിലുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് വവ്വാലുകളിൽ നിപ്പയുടെ സാനിധ്യം കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപകമായി വൈറസ് പടരാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. അളുകൾ കൂടുതൽ ജാഗ്രത പാലിക്കുക മാത്രമാണ് നിപ്പ മനുഷ്യനിലേക്ക് പടരാതിരിക്കാനുള്ള ഏക മാർഗം. കഴിഞ്ഞ മെയ് ജൂൺ മാസങ്ങളിൽ കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിപ്പ ബാധിച്ചതിനെ തുടർന്ന് 17 പേർക്ക് ജീവൻ നഷ്ടമായിരുന്നു.