ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്‌തതല്ല; വിവാദ പരാമർശത്തിന് മറുപടിയുമായി ഐശ്വര്യ

വ്യാഴം, 10 ജനുവരി 2019 (17:12 IST)
മികച്ച നല്ല നല്ല ചിത്രങ്ങൾ ചെയ്‌ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റ് സിനിമകൾ ചെയ്‌ത നടിയുടെ വിവാദമായ പരാമർശമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായിരുന്നത്.
 
കനാ സിനിമയുടെ വിജയാഘോഷത്തില്‍ സംസാരിക്കവെ 'ഇപ്പോള്‍ പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തില്‍ വിജയാഘോഷം നടത്താറുണ്ട് എന്നും എന്നാല്‍ കനാ ശരിക്കും വിജയിച്ച ചിത്രമാണ്' എന്നും ഐശ്വര്യ പറയുകയുണ്ടായി. എന്നാൽ ഐശ്വര്യയുടെ ആ പരാമർശം മോശമായെന്നും സിനിമയ്‌ക്കകത്ത് നിന്നുകൊണ്ട് ഇങ്ങനെ പറയരുതെന്നും ഉള്ള ചില വാദങ്ങൾ ഉയർന്നതോടെയാണ് സംഭവം വഷളായത്. 
 
'കനാ വിജയാഘോഷത്തില്‍ ഒരു തമാശയായിട്ടാണ് ഞാന്‍ ആ പരമാര്‍ശം നടത്തിയത്. ഒരു സിനിമയെയും ഉന്നം വച്ചിട്ടല്ല. ആരെയും വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചിട്ടുമില്ല. എല്ലാ സിനിമകളും ബ്ലോക്ബസ്റ്റര്‍ ഹിറ്റാകാനാണ് എന്നും പ്രാര്‍ത്ഥിക്കുന്നത്. ഒരു സിനിമ വിജയിപ്പിക്കുന്നതിന്റെ പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ച്‌ എനിക്ക് നന്നായി അറിയാം. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്'- ഐശ്വര്യ ട്വിറ്ററിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍