ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കാന്‍ പടക്കം പൊട്ടിച്ചു; വാഴത്തോട്ടം കത്തി നശിച്ചു

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (11:35 IST)
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെ സ്വീകരിക്കാന്‍ പൊട്ടിച്ച പടക്കത്തില്‍ നിന്ന് തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു. തച്ചന്‍കോണത്ത് നല്‍കിയ സ്വീകരത്തിനിടെയാണ് അണികള്‍ പടക്കം പൊട്ടിച്ചതും തുടര്‍ന്ന് അപകടമുണ്ടായതും.

ശോഭാ സുരേന്ദ്രന്‍ എത്തിയപ്പോഴാണ് അണികള്‍ പടക്കം പൊട്ടിച്ചത്. പടക്കത്തിലെ തീ സമീപത്തെ വാഴത്തോട്ടത്തിലേക്ക് പടരുകയായിരുന്നു. സ്വീകരണം കഴിഞ്ഞ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും പോയതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. തീ അണയ്‌ക്കാന്‍ വൈകിയിരുന്നുവെങ്കില്‍ സമീപത്തെ ഗോഡൗണ്‍ കത്തി നശിച്ചേനെ. അങ്ങനെ സംഭവിച്ചാല്‍ വന്‍ ദുരന്തം പ്രദേശത്ത് ഉണ്ടാകുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article