വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതിനു ശേഷം പത്രിക സമർപ്പിക്കാനെത്തിയപ്പോൾ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും കൽപ്പറ്റ നഗരത്തിലൂടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന് ഇതേ നാണയത്തിൽ മറുപടി നൽകാനാണ് എൽ ഡി എഫ് ഒരുങ്ങുന്നത്.
മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, സുനിൽ കുമാർ എന്നിവർ റോഡ് ഷോയിൽ പങ്കെടുക്കും. മുഖ്യമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വയനാടിന് പിന്നാലെ വടകരയിലും മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിനെത്തും. വൈകീട്ട് കൊയിലാണ്ടിയിലും , കുറ്റിയാടിയിലുമടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.