എം പിമാർക്ക് ഒരു കോടി നൽകാനാകും, വയനാട് ഉരുൾപൊട്ടലിനെ തീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ

അഭിറാം മനോഹർ
വ്യാഴം, 1 ഓഗസ്റ്റ് 2024 (12:36 IST)
അടിയന്തിര സഹായങ്ങള്‍ സുഗമമാക്കുന്നതിനായി വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍.  ആവശ്യം ചൂണ്ടികാണിച്ചുകൊണ്ട് തരൂര്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരു കോടി വരെയുള്ള പ്രവര്‍ത്തികള്‍ക്ക് ശുപാര്‍ശ നല്‍കാനാകുമെന്നും സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്നതിന് ഇത് വയനാടിനെ സഹായിക്കുമെന്നും അമിത് ഷായ്ക്കയച്ച കത്തില്‍ പറയുന്നു.
 
 ജൂലൈ 30ന് രാത്രി വയനാട്ടില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ നൂറിനും മുകളില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അനേകം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് നിരവധി പേര്‍ ചികിത്സയിലാണെന്നും അമിത് ഷായ്ക്കയച്ച കത്തില്‍ പറയുന്നു. നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത വേദനാജനകമായ കാഴ്ചയാണ് വയനാട്ടില്‍ ഉണ്ടായതെന്നും ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article