ഉരുള്‍പൊട്ടല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിനായി ബെയിലി പാലം നിര്‍മാണത്തിനുള്ള ഉപകരണങ്ങളുമായി സൈന്യം എത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 ജൂലൈ 2024 (12:30 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബെയിലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തി. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാ വത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.  17 ട്രക്കുകളിലായി പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും.
 
അതേസമയം ദുരന്തത്തില്‍ മരണപ്പെട്ട 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍