അതിയായ ദുഃഖമുണ്ട്; തന്റെ പ്രാര്‍ത്ഥനകള്‍ ഉരുള്‍പ്പൊട്ടല്‍ ബാധിച്ച കുടുംബങ്ങള്‍ക്കൊപ്പമാണെന്ന് നടന്‍ വിജയ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 ജൂലൈ 2024 (09:56 IST)
അതിയായ ദുഃഖമുണ്ടെന്നും തന്റെ പ്രാര്‍ത്ഥനകള്‍ ഉരുള്‍പ്പൊട്ടല്‍ ബാധിച്ച കുടുംബങ്ങള്‍ക്കൊപ്പമാണെന്നും തമിഴ് നടന്‍ വിജയ്. വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് വിജയ് ഇക്കാര്യം കുറിച്ചത്. കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. 
 
എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ഉരുള്‍പൊട്ടല്‍ ബാധിച്ച ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമാണ്. ദുരിതബാധിതര്‍ക്ക് ആവശ്യമായ നടപടികള്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും വിജയ് പറഞ്ഞു. അതേസമയം ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ 151 മരണമാണ് സ്ഥിരീകരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍