വയനാട് ദുരന്തത്തില്‍ മരണം 282 കടന്നു; 200ഓളം പേരെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 ഓഗസ്റ്റ് 2024 (11:47 IST)
വയനാട്ട് ദുരന്തത്തില്‍ മരണം 282 കടന്നിട്ടുണ്ട്. കൂടാതെ 200ഓളം പേരെ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തിയ 100-ല്‍ പരം മൃതദേഹങ്ങളുടെ പോസ്‌മോര്‍ട്ടം നിലമ്പൂരില്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരച്ചിലിന് സ്‌നിഫര്‍ ഡോഗുകളും രംഗത്തുണ്ട്. തകര്‍ന്ന വീടുകള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങികിടക്കുന്നുണ്ട്.

വയനാട് കളക്ടറേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം പുരോഗമിക്കുകയാണ്. ചീഫ് സെക്രട്ടറി വി.വേണുവിനൊപ്പമാണ് പ്രത്യേക വിമാനത്തില്‍ മുഖ്യമന്ത്രി വയനാട് എത്തിയത്.
 
കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. മൂന്നാം ദിവസം രക്ഷാപ്രവര്‍ത്തം സൈന്യം ആരംഭിച്ചു. ബെയ്ലി പാലത്തിന്റെ നിര്‍മാണം ഇന്ന് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 137 മൃതദേഹങ്ങളാണ് ഇതുവരെ എത്തിച്ചത്. ഇതില്‍ 54 മൃതദേഹങ്ങളും 83 ശരീര ഭാഗങ്ങളുമാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍