പീഡന ശ്രമത്തിനു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യർ

ഞായര്‍, 10 മാര്‍ച്ച് 2024 (16:49 IST)
പത്തനംതിട്ട: പതിനാലുകാരിയായ പെൺകുട്ടിയുടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല നന്നൂർ പുത്തൻകാവ് വാഴയ്ക്കാ മലയിലെ എസ്.രതീഷ് എന്ന മദ്രാസ് റെജിമെന്റിലെ നായിക് സുബേദാർ എസ് .രതീഷ് (40) ആണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി വെള്ളം കുടിക്കാൻ എന്ന വ്യാജേന അടുക്കളയിലെത്തി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. എന്നാൽ കൈത്തണ്ടയിൽ പെൺകുട്ടി കടിച്ചതോടെ പിടിവിട്ടെങ്കിലും വീണ്ടും ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു അയൽവീട്ടിൽ അഭയം പ്രാപിച്ചു.
 
ബഹളം കേട്ട് എത്തിയ അയൽക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍