ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇടത്‌വലത് മുന്നണികള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇരുവരുടെയും രാഷ്ട്രീയ കേരളം തകര്‍ത്തത് കേരളത്തെ ആണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ പറഞ്ഞു. ആറന്മുള നിയോജകമണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ടി രമേശിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുന്നണികളായി എല്‍ ഡി എഫും യു ഡി എഫും മാറിയെന്നും കേരളത്തിന് എന്തൊക്കെ നേടാമെന്ന് ചര്‍ച്ച ചെയ്യുന്നതിന് പകരം ഇല്ലാത്ത പ്രശ്നം പറഞ്ഞ് ജനങ്ങളെക്കൊണ്ട് അത് ചര്‍ച്ച ചെയ്യിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നതെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
അഞ്ചു വര്‍ഷം വീതം മാറി മാറി ഭരിക്കാന്‍ ഇരുവരും ധാരണയിലാണെന്നും ഇവരുടെ ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തകര്‍ക്കുന്നത് കേരളത്തിന്റെ ഭാവിയാണ്. മതങ്ങളെ തമ്മില്‍ തല്ലിക്കലാണ് ഇവരുടെ ലക്ഷ്യം. നാളെ എന്താകുമെന്ന ആശങ്ക കേരളത്തിലെ സ്ത്രീ സമൂഹത്തിനുണ്ട്. ഇതിന് പരിഹാരം കാണാനുള്ള മാര്‍ഗമാണ് നോക്കേണ്ടതെന്നും ശശികല ടീച്ചര്‍ അറിയിച്ചു.