ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍താജ് അസീസ്

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (15:07 IST)
കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഏത് തലത്തിലും ഉപാധികളോടെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തായാറാണെന്ന് പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്.

ഇന്ത്യ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കാശ്മീരില്‍ സൈന്യത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇന്ത്യ വെറുതേ തിരഞ്ഞെടുപ്പ് നടത്തുകയാണെന്നും ആരോപിച്ചു.ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.