ആൾ ഇന്ത്യാ റേഡിയോ ഓഫീസ് വളപ്പിൽ ചന്ദന മരം മോഷ്‌ടിച്ചു; കള്ളനെ പിടികൂടാനാകാതെ പൊലീസ്

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (18:49 IST)
മൺവിളയിലെ ആൾ ഇന്ത്യാ റേഡിയോ ഓഫീസ് വളപ്പിൽ ചന്ദന മരം മുറിച്ചുക്കടത്തി. തിങ്കളാഴ്‌ച രാത്രിയാണ് മോഷണം നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി മതിൽ ചാടിക്കടന്ന് എത്തിയ ഒരു സംഘമാളുകളാണ് ചന്ദന മരം മുറിച്ചത്. മോഷണം നടന്ന വിവരം ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

എത്ര രൂപ വിലമതിക്കുന്ന ചന്ദന മരമാണ് മോഷണം പോയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മോഷണം നടത്തിയവരെക്കുറിച്ചുള്ള സൂചനകളും ലഭ്യമായിട്ടില്ല.

കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ആൾ ഇന്ത്യാ റേഡിയോ ഓഫീസ് വളപ്പിൽ നിന്ന് ചന്ദനം ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ച് കടത്തുന്നത് പതിവാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article