ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ മത്സ്യം സാജന്‍ പ്രകാശിന് വീണ്ടും സ്വര്‍ണ്ണം. നീന്തലില്‍ പുരുഷന്‍മാരുടെ 800 മീറ്റര്‍ ഫ്രീ സ്റ്റൈലിലാണ് കേരളത്തിനെ പ്രതിനിധീകരിച്ച സാജന്‍ ഒന്നാമനായത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം പന്ത്രണ്ടായി. നിലവില്‍ മെഡല്‍ പട്ടീകയില്‍ കേരളം അഞ്ചാമതാണ്. സര്‍വീസസ് ആണ് ഒന്നാമത്.
ദേശീയ റെക്കോര്‍ഡോടെയായിരുന്നു സാജന്‍ ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്. നേരത്തെ ഫൈനല്‍ യോഗ്യതയിലേക്ക് നടന്ന മ്ത്സരത്തില്‍ സാജന്റേതായിരുന്നു മികച്ച സമയം. അതിനാല്‍ സാജന്‍ മെഡല്‍ നേടുമെന്ന് ഉറപ്പായിരുന്നു. ഈ ഇനത്തില്‍ വെങ്കല മെഡലും കേരളത്തിനാണ്, എസ് ആനന്ദാണ് വെങ്കലം കരസ്ഥമാക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.