യുവതികൾ വലിയ നടപ്പന്തലിനു സമീപം; ശബരിമലയിൽ പ്രതിഷേധം ശക്തം, പിരിഞ്ഞ് പോകണമെന്ന് ഐജി

വെള്ളി, 19 ഒക്‌ടോബര്‍ 2018 (08:55 IST)
രണ്ട് യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സന്നിധാനത്ത് വന്‍ പ്രതിഷേധം. ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ഇപ്പോൾ ശബരിമലയിൽ പ്രതിഷേധിക്കുന്നത്. ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവർത്തക കവിത റിപ്പോർട്ടിങ്ങിനും ഇരുമുടിക്കെട്ടുമായി എറണാകുളം സ്വദേശിനിയുമാണ് മല ചവിട്ടുന്നത്. 
 
നിങ്ങളെ ഉപദ്രവിക്കേണ്ട ഉദ്ദേശം ഞങ്ങൾക്കില്ല. സമാധാനപരമായി പിരിഞ്ഞ് പോകണം. നിങ്ങളുടെ വിശ്വാസം മാത്രം നോക്കിയാൽ പോര നിയമം കൂടി നടപ്പിലാക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ടെന്ന് ഐജി ശ്രീജിത്ത് പ്രതിഷേധക്കാരോട് വ്യക്തമാക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് മല കയറ്റം. 
 
ബലം പ്രയോഗിക്കില്ലെന്ന് ഐജി ഭക്തർക്ക് ഉറപ്പ് നൽകി. ബലം പ്രയോഗിച്ച് നിയമം നടപ്പിലാക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് ഐ ജി വ്യക്തമാക്കി. നിലത്തു കിടന്നാണ് ഭക്തരിൽ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍