ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം വൈറല്‍. റിപ്പബ്ലിക്ക് ടിവി ചാനലിന് നൽകിയ പ്രതികരണമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ പിസി സ്ത്രീ പ്രവേശനം നിലവിലെ അചാരങ്ങളുടെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം മലയാളത്തിലായിരുന്നു പി സി സംസാരിച്ചത്.