വിശ്വാസങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്ക് ഒരവകാശവുമില്ല, പിണറായി വിജയൻ നാസ്തികൻ: പി സി ജോർജ്

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (15:52 IST)
പമ്പ: ശബരില സ്ത്രീപ്രവേശനത്തിൽ ഇടപെടാൻ സുപ്രീം കോടതിക്ക് ഒരവകാശവുമില്ലെന്ന് പി സി ജോർജ് എം എൽ എ. വിശ്വാസങ്ങൾ പ്രധാനമാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പി സി ജോർജ് പറഞ്ഞു.
 
മുഖ്യമന്ത്രി പിണറായി വിജയൻ നാസ്തികനാണ് അയാൾക് വിശ്വാസ കാ‍ര്യങ്ങളിൽ താൽ‌പര്യമില്ല. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ചെല്ലേണ്ടന്നാണ് അയ്യപ്പൻ പറയുന്നത്. പിന്നെ എന്തിനാണ് യുവതികൾ അങ്ങോട്ട് പോകുന്നത് എന്നും പി സി ജോർജ് ചോദിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍