പൊലീസ് വേഷത്തിൽ മാധ്യമപ്രവർത്തക, ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിനിയും; യുവതികൾ നടന്നടുക്കുന്നത് ചരിത്രത്തിലേക്ക്

വെള്ളി, 19 ഒക്‌ടോബര്‍ 2018 (08:16 IST)
രണ്ട് യുവതികൾ വൻ പൊലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് പുറപ്പെട്ടു. ആന്ധ്രാസ്വദേശിയായ മാധ്യമ പ്രവർത്തക കവിതയും ഇരുമുടിക്കെട്ടുമായി എറണാകുളം സ്വദേശിനിയുമാണ് ചരിത്രത്തിലേക്ക് നടന്നടുക്കുന്നത്. പോലീസ് സംരക്ഷണത്തോടെയാണ് ഇരുവരും നീങ്ങുന്നത്.
 
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് യുവതികൾ സന്നിധാനത്തേയ്ക്ക് നീങ്ങുന്നത്. റിപ്പോർട്ടിംഗിനായാണ് കവിത സന്നിധാനത്തേയ്ക്ക് പോകുന്നത്. 150 ഓളം പൊലീസുകാരാണ് ഇവർക്കൊപ്പമുള്ളത്. 
 
യുവതികളെത്തുന്നത് അറിഞ്ഞതോടെ സന്നിധാനത്ത് വലിയ നടപ്പന്തലിനു മുന്നിൽ വലിയ പ്രതിഷേധം നടക്കുകയാണ്. നൂറുകണക്കിനു വരുന്ന ഭക്തർ നാമജപങ്ങളുമായി സന്നിധാനത്ത് അണിനിരന്നിരിക്കുകയാണ്. കുട്ടികളെ മുന്നിൽ അണിനിരത്തിയാണ് പ്രതിഷേധം നടത്തുന്നത്. യുവതികളെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ലെന്നാണ് ഇവർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍