നേരത്തെ ജാമ്യം ലഭിച്ച് സബ് ജെയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴും പ്രാർത്ഥനയോടെ വിശ്വാസികൾ ഫ്രാങ്കോ മുളക്കലിന് സ്വീകരണം നൽകിയിരുന്നു. കേസിൽ കർശന ഉപാദികളൊടെയാണ് ഹൈക്കോടതി ഫ്രാങ്കോ മുളക്കലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കടക്കരുത് എന്ന് കോടതി ഫ്രാങ്കോ മുളക്കലിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
രാണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷന ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാവണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിണമെന്നും ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരുന്നു. അതേസമയം ഫ്രാങ്കോ മുളക്കലിന് ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയിരുന്നു. കേരളത്തിനകത്തായാലും പുറത്താണെങ്കിലും ചയ്യേണ്ടതെല്ലാം ചെയ്യാൻ ഫ്രാങ്കോക്ക് കഴിയുമെന്നും കന്യാസ്ത്രീകൾ പറഞ്ഞിരുന്നു.