എന്നാൽ, സ്ത്രീകളെ സന്നിധാനത്തേക്ക് കയറ്റിവിടാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും സമരക്കാർ നടത്തിക്കഴിഞ്ഞു. ശബരിമലയിലേക്ക് യുവതികൾ വന്നാൽ ഏത് വിധേനെയും തടയും എന്നാണ് സംഘപരിവാർ നിലപാട്. പ്രതിഷേധക്കാർ ഭക്തരുടെ വേഷത്തിൽ സന്നിധാനത്തും പരിസരത്തും നിരീക്ഷണം നടത്തുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കണ്ടെത്താൻ പോലീസ് തെരച്ചിൽ നടത്തുകയാണ്.
അയ്യപ്പന്മാരുടെ വേഷത്തിൽ സമരക്കാർ സന്നിധാനത്തും ഉണ്ടെന്നാണ് അറിവ്. കൂട്ടമായി നിൽക്കാതെ പലയിടത്തായി ഇവർ നിലയുറപ്പിച്ചിരിക്കുന്നു. യുവതികൾ കയറുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ സംഘടിച്ച് തടയുക എന്ന തന്ത്രമാണ് ഇവർ പയറ്റാനുദ്ദേശിക്കുന്നത്. സന്നിധാനത്ത് മാത്രം ഇത്തരത്തിൽ 50തോളം പേർ യുവതികളെ കാത്ത് നിൽക്കുന്നു. അപ്പാച്ചിമേട്ടിൽ 60 പേരുടെ സംഘമാണുള്ളത്.