ശബരിമല ഭണ്ഡാരക്കവര്‍ച്ച: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Webdunia
വ്യാഴം, 5 ഫെബ്രുവരി 2015 (20:32 IST)
ശബരിമലയിലെ ഭണ്ഡാരത്തില്‍ കാണിക്ക പണം എണ്ണുന്നതുമായി ബന്ധപ്പെട്ട കവര്‍ച്ച കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനൊപ്പം ഈ കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഓഫീസര്‍ അടക്കം ഏഴു പേരെ കൂടി സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാനും യോഗം തീരുമാനമായി.
 
കഴിഞ്ഞ മണ്ഡലകാല മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് കവര്‍ച്ച കണ്ടെത്തി ആറു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഇവരില്‍ നിന്ന് കവര്‍ച്ച പണം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് ദേവസ്വം വിജിലന്‍സ് വിഭാഗത്തിനു ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപമുയരുകയും ചെയ്തു. 
 
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ വിജിലന്‍സ് വിഭാഗം തുടര്‍ന്ന് ഈ അന്വേഷണം നടത്തിയാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നും അതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാനും തീരുമാനമാവുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കത്ത് ബോര്‍ഡ് സര്‍ക്കാരിനു നല്‍കി.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.