ഓണം പ്രമാണിച്ച് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ശ്രീനു എസ്
ശനി, 29 ഓഗസ്റ്റ് 2020 (10:13 IST)
ഓണം പ്രമാണിച്ച് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സെപ്റ്റംബര്‍ 2നാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്.
 
30ന് ഉത്രാടപൂജയും 31ന് തിരുവോണനാള്‍ പൂജ, സെപ്റ്റംബര്‍ 1ന് അവിട്ടം, സെപ്റ്റംബര്‍ 2 ന് ചതയം എന്നിങ്ങനെ പൂജകള്‍ ഉണ്ടാകും. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16നാണ് ശബരിമല നട തുറക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article