വെള്ള റേഷൻ കാർഡുകാർക്ക് സൗജന്യറേഷൻ കിറ്റ് ഇന്നും നാളെയും

Webdunia
ശനി, 29 ഓഗസ്റ്റ് 2020 (09:45 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ള റേഷൻ കാർഡുടമകൾക്ക്(എൻപിഎൻഎസ്) സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ. ഇന്നും നാളെയുമായാണ് കിറ്റ് വിതരണം ചെയ്യുക. റേഷൻ കാർഡിന്റെ അവസാന അക്കം പൂജ്യം മുതൽ നാലുവരെയുള്ളവർക്കാണ് ഇന്ന് കിറ്റ് ലഭിക്കുക.
 
നാളെ അഞ്ചു മുതൽ ഒമ്പതുവരെ അക്കങ്ങൾ ഉള്ളവർക്ക് റേഷൻ കാർഡ് ലഭിക്കും. എ‌വൈ(മഞ്ഞ),പിഎച്ച്എച്ച്(പിങ്ക്)എൻപിഎസ്(നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണവും തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു. സൗജന്യ കിറ്റ് ഈ മാസം വാങ്ങാൻ സാധിക്കാത്തവർക്ക് അടുത്തമാസം സൗകര്യമൊരുക്കും.
 
തിരുവോണദിനമായ 31നും മൂന്നാം ഓണമായ സെപ്‌റ്റംബർ ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും എന്നാൽ ഇത്രാടദിനമായ ഞായറാഴ്‌ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഓഗസ്റ്റിലെ റേഷൻ വിതരണം സെപ്‌റ്റംബർ അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article