ഓണാഘോഷം വീടുകളില്‍മാത്രമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

ശ്രീനു എസ്

ശനി, 29 ഓഗസ്റ്റ് 2020 (08:56 IST)
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഓണാഘോഷം വീടുകളില്‍മാത്രമാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. പൊതു സ്ഥലങ്ങളില്‍ ഓണാഘോഷം നടക്കുന്നില്ലെന്നു റസിഡന്റ്സ് അസോസിയേഷനുകള്‍ ഉറപ്പാക്കണമെന്നും ഇത്തരം പരിപാടികള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
 
ഹാളുകള്‍, റോഡുകള്‍, മൈതാനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഒരുതരത്തിലുള്ള ഓണാഘോഷവും നടക്കുന്നില്ലെന്ന് റസിഡന്റ്സ് അസോസിയേഷനുകള്‍ ഉറപ്പാക്കണം. വിര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ കലാപരിപാടികള്‍ പ്രോത്സാഹിപ്പിക്കണം. കല്യാണങ്ങള്‍ മറ്റു ചടങ്ങുകള്‍ എന്നിവ ബന്ധുമിത്രാദികള്‍ കാണുന്നതിനായി വിര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ നടത്താന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അംഗങ്ങളെ പ്രേരിപ്പിക്കണം. മരണാനന്തര ചടങ്ങുകളില്‍ സാമൂഹിക അകലവും നിഷ്‌കര്‍ഷിക്കപ്പെട്ട എണ്ണം ആളുകളും മാത്രം പങ്കെടുക്കണം. വഴിയോര കച്ചവടക്കാര്‍, മത്സ്യവ്യാപാരികള്‍, ലഘുഭക്ഷണ ശാലകള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍