കടകളിൽ ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈന്‍ മാര്‍ക്ക് ചെയ്യുകയോ വേണം. കടകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവര്‍ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.