തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

ശനി, 29 ഓഗസ്റ്റ് 2020 (08:52 IST)
തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലെ അയ്യങ്കാളി നഗര്‍(ചെല്ലമംഗലം വാര്‍ഡ്), തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊട്ടുമുക്ക്, പുളിമൂട്, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കൈവന്‍കാല, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഗോവിന്ദമംഗലം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
 
അതേസമയം വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട, അയിരൂപ്പാറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കാളിപ്പാറ, നന്ദിയോട്, ആലുംകുഴി, കരകുളം ഗ്രാമപഞ്ചായത്തിലെ മുദിശാസ്താംകോട്, ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍