ശബരിമല നട ഈ മാസം 12 ന് തുറക്കും; 13 മുതല്‍ അയ്യപ്പഭക്തര്‍ക്ക് പ്രവേശനം; ദിവസം 5000പേര്‍ക്ക് പ്രവേശനം

ശ്രീനു എസ്
ബുധന്‍, 10 ഫെബ്രുവരി 2021 (15:20 IST)
കുംഭമാസ പൂജകള്‍ക്കായി ശബരിമല  ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഈ മാസം 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. തുടര്‍ന്ന്  ഉപദേവതാ ക്ഷേത്ര നടകളും തുറക്കും.ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകരും. 
 
ആദ്യദിനം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ദിവസവും 5000 ഭക്തര്‍ക്ക് വീതമാണ് പ്രവേശനാനുമതി.48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ്- 19 ആര്‍ ടി പി സിആര്‍/ ആര്‍ ടി ലാമ്പ് /എക്‌സ്‌പേര്‍ട്‌സ് നാറ്റ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതണം. വെര്‍ച്വല്‍ ക്യൂ വഴി പാസ്സ് ലഭിക്കാത്ത ആരെയും ശബരിമല അയ്യപ്പദര്‍ശനത്തിനായി കടത്തിവിടുകയില്ല. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് താമസ സൗകര്യം ഉണ്ടാവില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article